നിലമ്പൂര്‍: നീണ്ട 10 വര്‍ഷത്തെ ഇടവേളക്കു ശേഷം കേരളത്തില്‍ പവര്‍കട്ട് ഏര്‍പ്പെടുത്തിയ യുഡിഎഫ് സര്‍ക്കാറിന്റെ ജനദ്രോഹ നടപടിക്കെതിരേ ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധം.
നിലമ്പൂര്‍ കെഎസ്ഇബി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധത്തിന്റെ ഭാഗമായി കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് മെഴുകുതിരി വിതരണം ചെയ്തു.
ലോകകപ്പ് ഫുട്ബോള്‍ മത്സരം നടക്കുന്ന സമയത്ത് പോലും പവര്‍കട്ട് ഏര്‍പ്പെടുത്തുന്നത് സര്‍ക്കാരിന്റെ കഴിവുകേടാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.നിലമ്പൂര്‍ നഗരസഭാ കൗണ്‍സിലറും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവുമായ ഇ. അരുണ്‍ ദാസ് ഉദ്ഘാടനം ചെയ്തു.
പി. ദീപക്, റെനീത്, പ്രജിത്ത്, സന്തോഷ്, ഷാജഹാന്, റിയാസ് കാവാട് തുടങ്ങിയവര്‍ നേതൃത്വം നല്കി